സി സി ടി വി ദൃശ്യങ്ങള്‍ പുറത്തായതോടെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ച മോഷ്ടാവിന് മനം മാറ്റം. പിറവം പട്ടണത്തിന് നടുവിലുള്ള ബേക്കറിയുടെ കൗണ്ടറില്‍ നിന്നുമാണ് കഴിഞ്ഞ ദിവസം യുവതി മൊബൈല്‍ഫോണ്‍ മോഷ്ടിച്ചത്. മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ സി സി ടിവിയില്‍ പതിഞ്ഞിരുന്നു. ഇത് സമൂഹമാധ്യമങ്ങളിലടക്കം വൈറലായതോടെയാണ് ഫോണ്‍ കൈമാറാന്‍ യുവതി സന്നദ്ധത അറിയിച്ചത്.