മേല്‍പ്പാല നിര്‍മ്മാണം; കൊച്ചി പച്ചാളത്ത് കുടിയൊഴിപ്പിച്ചു

തിങ്കള്‍, 9 മാര്‍ച്ച് 2015 (11:34 IST)
മേല്‍പ്പാല നിര്‍മ്മാണത്തിനായി കൊച്ചി പച്ചാളത്ത് കുടിയൊഴിപ്പിച്ചു. പ്രതിഷേധവുമായി എത്തിയ നാട്ടുകാരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. ഇന്നു പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ഇവിടെ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചത്. 
വന്‍ പൊലീസ് സന്നാഹത്തോടെയാണ് റവന്യൂ ഉദ്യോഗസ്ഥര്‍ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ നടപ്പാക്കിയത്.
 
രണ്ടുദിവസം മുമ്പു തന്നെ കുടിയൊഴിപ്പിക്കലിനായി നോട്ടീസ് നല്‍കിയിരുന്നു. അതേസമയം പ്രതിഷേധം അവഗണിച്ചും കുടിയൊഴിപ്പിക്കല്‍ പൂര്‍ത്തിയാക്കാനാണ് ജില്ലാ ഭരണകൂടം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
 
പ്രതിഷേധം നടത്തിയ സമരസമിതി നേതാക്കളടക്കമുള്ളവര്‍ പൊലീസ്​കസ്റ്റഡിയിലാണ്​. നേരത്തെ കുടിയൊ‍ഴിപ്പിക്കലിനെതിരെ കളക്‌ടറുടെ വീട്ടിലേക്ക്‌ പ്രദേശവാസികള്‍ മാര്‍ച്ച് നടത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക