മൂന്നു മക്കളുടെ അമ്മ വീണ്ടും ഒളിച്ചോടി!

ചൊവ്വ, 26 ഏപ്രില്‍ 2011 (17:03 IST)
ഭര്‍ത്താവിനെ കൈവിട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒളിച്ചോടിയ ശേഷം തിരിച്ചെത്തിയ വീട്ടമ്മ പുതിയ കാമുകനൊപ്പം വീണ്ടും ഒളിച്ചോടി. തിരുവനന്തപുരം തൂങ്ങാം‌പാറയിലാണ് സംഭവം. തൂങ്ങാം‌പാറ സ്വദേശിയായ യുവാവിന്‍റെ ഭാര്യയാണ് പെയിന്‍റിംഗ് തൊഴിലാളിക്കൊപ്പം ഒളിച്ചോടിയത്. മൂന്നുമക്കളുടെ മാതാവാണ് ഈ യുവതി. മൂത്തമകന്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്.

തന്‍റെ ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് തൂങ്ങാം‌പാറ സ്വദേശി കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയെയും പെയിന്‍റിംഗ് തൊഴിലാളിയെയും കൊട്ടിയത്തു നിന്ന് കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് ഇവരെ കോടതിയില്‍ ഹാജരാക്കി. പെയിന്‍റിംഗ് തൊഴിലാളിക്കൊപ്പം താമസിക്കാനാണ് താല്‍പ്പര്യമെന്ന് അറിയിച്ചതിനാല്‍ യുവതിയെ കാമുകനൊപ്പം പോകാന്‍ കോടതി അനുവദിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തൂങ്ങാം‌പാറയിലെ മറ്റൊരു യുവാവിനൊപ്പമാണ് ഈ യുവതി ഒളിച്ചോടിയത്.

വെബ്ദുനിയ വായിക്കുക