മൂന്നാര്‍: മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ചെന്നിത്തല
തിങ്കള്‍, 25 ജനുവരി 2010 (16:23 IST)
PRO
PRO
മൂന്നാറിലെ അനധികൃത ഭൂമി കൈയേറ്റം ഒഴിപ്പിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിലപാട് വ്യക്തമാക്കണമെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിക്ക് ആര്‍ജ്ജവമുണ്ടെങ്കില്‍, പറഞ്ഞ വാക്കിനു വിലയുണ്ടെങ്കില്‍ അനധികൃത ഭൂമി കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കണം.
മൂന്നാറിലെ അനധികൃത ഭൂമി കൈയേറ്റക്കാരെ ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ അതിന് അനുവദിക്കില്ലെന്നാണ് സി പി എം പറയുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും സി പി എമ്മും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മറനീക്കി പുറത്തു വന്നിരിക്കുകയാണ്.
മുഖ്യമന്ത്രി കയ്യേറ്റക്കാരെ ഒഴിപ്പിക്കുമെന്നും അനധികൃത ഭൂമി കൈയേറ്റത്തിനു കൂട്ടുനിന്ന ഉദ്യോഗസ്ഥരെ ശിക്ഷിക്കുമെന്നും പറയുമ്പോള്‍ കയ്യേറ്റമൊഴിപ്പിക്കാന്‍ അനുവദിക്കില്ലന്നാണ് സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി പറയുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ നിലപാട് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.