മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാടുമായി കേരളം സംഘര്‍ഷത്തിനില്ല; ചര്‍ച്ചയിലൂടെയാണ് പ്രശ്നപരിഹാരം കാണേണ്ടത്: നിലപാട് വ്യക്തമാക്കി പിണറായി

വ്യാഴം, 2 ജൂണ്‍ 2016 (19:33 IST)
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാടുമായി കേരളം സംഘര്‍ഷത്തിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ ഡാം വേണ്ടാ എന്ന നിലപാട് സര്‍ക്കാരിനില്ല. സംഘര്‍ഷത്തിലൂടെയല്ല ചര്‍ച്ചയിലൂടെയാണ് പ്രശ്നത്തിന് പരിഹാരം കാണേണ്ടത്. തമിഴ്നാടുമായി ചര്‍ച്ചചെയ്ത് സമവായത്തില്‍ എത്തിയാല്‍ മാത്രമേ പുതിയ ഡാം കെട്ടാനാകൂ എന്നും പിണറായി പറഞ്ഞു.
 
വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടും സമരസമിതിയുടെ നിലപാടും ഒന്നുതന്നെയാണ്. ഇതില്‍ അവ്യക്തതയുടെ ആവശ്യമില്ല. അന്താരാഷ്ട്ര സമിതിയേക്കൊണ്ട് ഡാമിന്റെ ബലക്ഷയം വിലയിരുത്തുമെന്നും പിണറായി വിജയന്‍ പറഞ്ഞു. 
 
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ആവശ്യപ്പെട്ടിരുന്നു. 91 സീറ്റുകള്‍ ലഭിച്ചതിന് ശേഷമാണോ സര്‍ക്കാര്‍ മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്ന നിലപാടില്‍ എത്തിയതെന്ന് ചെന്നിത്തല ചോദിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക