മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു

ചൊവ്വ, 6 ഓഗസ്റ്റ് 2013 (09:28 IST)
PRO
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 134 അടിയാകുവാന്‍ പോകുന്നു. മുല്ലപ്പെരിയാര്‍ ഡാമിന്റെ പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. പെരിയാര്‍ മേഖലയില്‍ 56 മില്ലിമീറ്ററും തേക്കടിയില്‍ 52.6 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി.

മുല്ലപ്പെരിയാറിന് താഴെ അപകടമേഖലയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പീരുമേട് തഹസില്‍ദാര്‍ അറിയിച്ചിട്ടുണ്ട്. പെരിയാര്‍ തീരത്തുള്ളവരെ അപകടരഹിതമായ സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകുമെന്ന് തേക്കടിയിലെത്തിയ മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

അണക്കെട്ടിന്റെ പരമാവധി സംഭരണശേഷിയായ 136 അടിയിലെത്താന്‍ ഇനിയും രണ്ടടി വെള്ളംകൂടിമാത്രം മതിയെന്നിരിക്കെ എപ്പോള്‍ ജലനിരപ്പ് 134 അടിയിലെത്തുന്നുവോ അപ്പോള്‍ത്തന്നെ പെരിയാര്‍ തീരദേശവാസികള്‍ക്ക് അപകട മുന്നറിയിപ്പ് നല്‍കും.

വെബ്ദുനിയ വായിക്കുക