ഇടതുമുന്നണി വിട്ടുപോയവരെ സി പി ഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ തിരിച്ചുവിളിക്കുന്നു. സി പി ഐ സംസ്ഥാന സെക്രട്ടറിയായതിനു ശേഷം തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നണിയുടെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഒരുമിച്ച് പ്രചരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഇടത്തരക്കാരുടെ പ്രശ്നങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വേണ്ടത്ര പരിഗണന നല്‍കിയില്ലെന്നും ചന്ദ്രപ്പന്‍ കുറ്റപ്പെടുത്തി. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ഇടതു മുന്നണിയില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഗൌരിയമ്മ ഇടതുപക്ഷത്തേക്കില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് നിങ്ങള്‍ തന്നെയാണല്ലോ പറയുന്നത് എന്നായിരുന്നു ചന്ദ്രപ്പന്‍റെ മറുപടി. ലോട്ടറിക്കേസില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നും വേണ്ട സന്ദര്‍ഭത്തില്‍ മാത്രം ഇടപെടുമെന്നും ചന്ദ്രപ്പന്‍ പറഞ്ഞു. അഴിമതിക്കേസുകളില്‍ നിലപാട് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് എല്ലാ അഴിമതിക്കേഉകളും അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.