മുഖ്യമന്ത്രി അധികാരത്തില്‍ കടിച്ചുതൂങ്ങുകയാണെന്ന് വിഎസ്
ശനി, 20 ജൂലൈ 2013 (15:39 IST)
PRO
PRO
മുഖ്യമന്ത്രി അധികാരത്തില്‍ കടിച്ചുതൂങ്ങുകയാണെന്ന് വിഎസ് അച്യുതാനന്ദന്. സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി രാജിവച്ചൊഴിയുന്നതാണ് നല്ലത്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ് കേരളത്തിലെ ജനങ്ങളില്‍ ബഹുഭുരിപക്ഷവും ആഗ്രഹിക്കുന്നത്. അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന മുഖ്യമന്ത്രിയെയും കൂട്ടരെയും ജനം പിഴുതെറിയുമെന്നും വിഎസ് പറഞ്ഞു.
യുഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്ന് പറഞ്ഞ സാഹചര്യത്തില്‍ കെഎം മാണി എല്‍ഡിഎഫിലേക്ക് വരുമോയെന്ന ചോദ്യം പ്രസക്തമല്ല. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നാണ് എല്‍ഡിഎഫ് നിലപാടെന്നും വിഎസ് നേരത്തെ വ്യക്തമാക്കിയിരുന്നു.