ലൈംഗിക ആരോപണം നേരിടുന്ന നടനും എംഎല്‍എയുമായ മുകേഷ് ഉടന്‍ രാജിവയ്ക്കില്ല. ആരോപണത്തിന്റെ പേരില്‍ മാത്രം രാജി ആവശ്യപ്പെടുന്നത് ഉചിതമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. മാത്രമല്ല മുന്‍പൊന്നും ലൈംഗിക ആരോപണത്തിന്റെ പേരില്‍ ഏതെങ്കിലും എംഎല്‍എമാര്‍ രാജിവയ്‌ക്കേണ്ട സാഹചര്യം കേരളത്തില്‍ ഉണ്ടായിട്ടില്ല. മുകേഷിനെതിരെ ആരോപണം ഉന്നയിച്ച നടിമാര്‍ പൊലീസില്‍ പരാതിപ്പെടുകയാണെങ്കില്‍ മാത്രം തുടര്‍ നടപടികളേ കുറിച്ച് ആലോചിക്കാമെന്നാണ് സിപിഎമ്മിന്റെയും നിലപാട്.