മീനുകളില്‍ ഈച്ച വരാതിരിക്കാന്‍ കീടനാശിനി പ്രയോഗിക്കുന്ന ദൃശ്യങ്ങള്‍ എല്ലാവരെയും ഞെട്ടിച്ചിരുന്നു. പ്രദേശത്തുള്ള ഒരു കൂട്ടം യുവാക്കളാണ് മീനുകളിലെ കീടനാശിനി പ്രയോഗം ഫോണില്‍ പകര്‍ത്തി ലോകത്തെ അറിയിച്ചത്. ഇതേ തുടന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ മീന്‍ കച്ചവടക്കാരനെ തേടിയിറങ്ങിയിരുന്നു. എന്നാല്‍ ഇയാള്‍ കടപൂട്ടി മുങ്ങുകയായിരുന്നു.