താന്‍ ഇല്ലെങ്കിലും തന്റെ മകള്‍ മീനാക്ഷി ദിലീപിന്റെ അടുത്ത് സുരക്ഷിതയാണെന്നാണ് കത്തില്‍ മഞ്ജു പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകള്‍ ചര്‍ച്ച ചെയുന്നത് മീനാക്ഷിയുടെ സുരക്ഷിതത്വത്തില്‍ അമ്മയായ മഞ്ജുവിനുണ്ടായിരുന്ന വിശ്വാസം തകര്‍ന്നോ എന്ന കാര്യമാണ്. മീനാക്ഷിക്ക് അച്ഛനോടുള്ള സ്‌നേഹം നന്നായിട്ട് അറിയാം.
ഞാനും ദിലീപേട്ടനും പിരിയാന്‍ കാരണം എന്റെ സങ്കടങ്ങളിലും സന്തോഷത്തിലും കൂടെ നിന്ന സുഹൃത്തുക്കളാണെന്ന് പലരും പറയുന്നുണ്ട്. എന്റെ കൂടെ നിന്ന ഗീതു, സംയുക്ത, ഭാവന, പൂര്‍ണിമ, ശ്വേത മേനോന്‍ എന്നിവരെല്ലാം ഇക്കാരണത്താല്‍ വേദനിക്കുന്നുണ്ട്. എന്റെ തീരുമാനങ്ങള്‍ എന്റേത് മാത്രമാണെന്ന് മഞ്ജു പറയുന്നു. ഇവരുടെ പ്രേരണ ഇതിനു പിന്നിലില്ലെന്ന് മഞ്ജു കത്തിലൂടെ പറഞ്ഞിരുന്നു.