'മാവിലായിക്കാരന്‍' പ്രശ്നമായി, തിരുവഞ്ചൂരിന്‍റെ കോലം കത്തിച്ചു!

വെള്ളി, 6 ഫെബ്രുവരി 2015 (12:43 IST)
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ 'മാവിലായിക്കാരന്‍' പരാമര്‍ശം വിവാദമായി. പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് മാവിലായിക്കാര്‍ തിരുവഞ്ചൂരിന്‍റെ കോലം കത്തിച്ചു.
 
'ചീഫ് സെക്രട്ടറി ജിജി തോംസണ്‍ മാവിലായിക്കാരനെപ്പോലെ സംസാരിക്കരുത്' എന്ന് കഴിഞ്ഞ ദിവസം തിരുവഞ്ചൂര്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മാവിലായിക്കാര്‍ പ്രതിഷേധപ്രകടനം നടത്തുകയും കോലം കത്തിക്കുകയും ചെയ്തത്.
 
പ്രതിഷേധക്കാര്‍ തിരുവഞ്ചൂരിന്‍റെ കോലത്തിന്‍റെ തലയില്‍ നെല്ലിക്ക വച്ചതിന് ശേഷമാണ് തീ കൊളുത്തിയത്. കണ്ണൂര്‍ പെരളശേരി പഞ്ചായത്തിലെ മാവിലായി ഗ്രാമത്തിലെ ജനങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
 
ദേശീയ ഗെയിംസ് അഴിമതി സംബന്ധിച്ച് ചീഫ് സെക്രട്ടറി നടത്തിയ പ്രസ്താവനയ്ക്കെതിരെയാണ് 'മാവിലായിക്കാരന്‍' പ്രയോഗവുമായി തിരുവഞ്ചൂര്‍ രംഗത്തെത്തിയത്.

വെബ്ദുനിയ വായിക്കുക