മാതാവിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി മകളെ 2 തവണ പീഡിപ്പിച്ചു, പിതാവ് ഒളിവില്‍
വ്യാഴം, 4 ജൂലൈ 2013 (21:42 IST)
PRO
മകളെ പീഡിപ്പിച്ച പിതാവ് സംഭവം പുറത്തറിഞ്ഞതോടെ ഒളിവില്‍ പോയി. എട്ടാം ക്ലാസുകാരിയായ മകളെ പിതാവ് രണ്ട് പ്രാവശ്യം പീഡിപ്പിച്ചതായി മാതാവ് പൊലീസില്‍ പരാതിപ്പെട്ടതോടെയാണു പിതാവ് ഒളിവില്‍ പോയത്.
കഴിഞ്ഞ 26ന് രാത്രിയിലും 30ന് പകല്‍ വീട്ടില്‍ ആളില്ലാത്ത സമയത്തുമാണ് ജയന് എന്ന 41കാരന് സ്വന്തം മകളെ പീഡിപ്പിച്ചത്. പീഡനവിവരം പുറത്തു പറഞ്ഞാല്‍ മാതാവിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഭയന്നുപോയ മകള്‍ വിവരം പുറത്തറിയിച്ചില്ല.
എന്നാല്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സഹോദരന്, പീഡിപ്പിച്ച സംഭവം നേരില്‍ കണ്ടതോടെ വിവരം അമ്മയോടു പറയുകയായിരുന്നു. ഉടന്‍ തന്നെ അമ്മ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. ഇതറിഞ്ഞ ജയന് അപ്രത്യക്ഷനാവുകയായിരുന്നു.
തമിഴ്നാട് സ്വദേശിയായ ജയന് കഴിഞ്ഞ 20 വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം മേലുകാവില്‍ താമസിച്ചുവരികയാണ്.