വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേരള കോണ്‍ഗ്രസ് എം യുഡിഎഫിന്‍റെ ഭാഗമാകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മാണിയെ എടുക്കേണ്ടതില്ലെന്ന തീരുമാനം കോണ്‍ഗ്രസ് കൈക്കൊണ്ടിട്ടില്ലെന്നും കുര്യന്‍ പറഞ്ഞു. കെ എം മാണിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയത് വ്യക്തിപരമായ അഭിപ്രായപ്രകടനം മാത്രമാണെന്നാണ് കുര്യന്‍ പറയുന്നത്.
ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍, കെ സി ജോസഫ്, കെ മുരളീധരന്‍ തുടങ്ങിയ നേതാക്കളെല്ലാം കെ എം മാണിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. മാണിയും മകനും ഉള്‍പ്പെട്ട കേരള കോണ്‍ഗ്രസുമായി ഇനി ഒരു ബന്ധവുമില്ലെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. ഇതെല്ലാം അവരുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നാണ് കുര്യന്‍ കോട്ടയത്ത് പറയുഞ്ഞത്.