മലയാളികള്‍ അടക്കമുള്ള സ്ത്രീകളെ കൊലപ്പെടുത്തിയ സൈനൈഡ് മോഹനന് വധശിക്ഷ

ശനി, 21 ഡിസം‌ബര്‍ 2013 (13:43 IST)
PRO
PRO
മലയാളികള്‍ അടക്കമുള്ള സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചശേഷം സയനൈഡ് നല്കി കൊലപ്പെടുത്തിയ കേസില്‍ സൈനൈഡ് മോഹനന്(മോഹന്‍ കുമാര്‍) വധശിക്ഷ. മംഗലാപുരം ജില്ല അഡീഷണല്‍ മജിസ്‌ട്രേറ്റ് കോടതി (നാല് ) ആണ് ശിക്ഷ വിധിച്ചത്. ഇയാള്‍ക്ക് 33 വര്‍ഷം തടവുശിക്ഷയും വിധിച്ചു. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് ജഡ്ജി ബി കെ നായിക് വിലയിരുത്തി. ഭവിഷ്യത്ത് അറിഞ്ഞുകൊണ്ട് കുറ്റം ചെയ്തതിനാല്‍ പ്രതി ദയ അര്‍ഹിക്കുന്നില്ല.

അടുത്ത പേജില്‍- മോഹന്‍ സ്വയം കേസ് വാദിച്ചു

PRO
PRO
പ്രതിയായ മോഹന്‍ സ്വയം കേസ് വാദിക്കുകയായിരുന്നു. മൊത്തം 20 കൊലപാതകക്കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. ബണ്ട്വാള്‍ വാമനപദവിലെ ലീലാവതി(32), ബണ്ട്വാള്‍ ബരിമാര്‍ അനിത(22), സുള്ള്യ പെര്‍വാജെ സുനന്ദ(25) എന്നിവരെ കൊലപ്പെടുത്തിയ കേസുകളുടെ വിചാരണ മാത്രമാണ് പൂര്‍ത്തിയായതും ശിക്ഷ വിധിച്ചതും.

ബന്ത്വാള്‍ കന്യാനയില്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകനായിരുന്നു മോഹന്‍. 2005 ലാണ് ഇയാള്‍ ആദ്യകൊല നടത്തിയത്. പ്രണയം നടിച്ച് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്കായി വലവിരിക്കും. തുടര്‍ന്ന് ഇവരുമായി ലൈംഗിക വേഴ്ച നടത്തും.

അടുത്ത പേജില്‍- ഗര്‍ഭം ധരിക്കാതിരിക്കാന്‍ സൈനൈഡ്!

PRO
PRO

ഒടുവില്‍ ഇവരെ ഒഴിവാക്കാനായി സയനൈഡ് ഗുളിക നല്‍കും, ഇതാണ് ഇയാളുടെ തന്ത്രം. ഗര്‍ഭനിരോധന ഗുളിക എന്ന് പറഞ്ഞാണ് സയനൈഡ് ഗുളിക നല്‍കുന്നത്.

മൈസൂര്‍ ബസ്സ്റ്റാന്‍ഡ് പരിസരത്തെ ടോയ്‌ലറ്റുകളില്‍ നിന്നാണ് 20 സ്ത്രീകളുടെ മൃതദേഹങ്ങളും
കണ്ടെത്തിയത്.

വെബ്ദുനിയ വായിക്കുക