മന്ത്രിസഭ പുന:സംഘടിപ്പിക്കേണ്ട സാഹചര്യമില്ല: വിഎം സുധീരന്‍

ചൊവ്വ, 8 ഏപ്രില്‍ 2014 (16:42 IST)
PRO
PRO
മന്ത്രിസഭ പുന:സംഘടിപ്പിക്കേണ്ട സാഹചര്യം ഇപ്പോള്‍ നിലനില്‍ക്കുന്നില്ലന്ന് കെപിസിസി പ്രസിഡന്റ്‌ വി.എം.സുധീരന്‍. നിലവിലെ സാഹചര്യത്തില്‍ ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പ്രാധാന്യം അര്‍ഹിക്കുന്നില്ലന്നും അദ്ദേഹം അഭിപ്രായപെട്ടു.

മുഖ്യമന്ത്രിക്ക്‌ മന്ത്രിസഭ പുന:സംഘടിപ്പിക്കാം, എന്നാല്‍ അതിനു മുമ്പ് പാര്‍ട്ടിയിലും യുഡിഎഫിലും ചര്‍ച്ച ചെയ്യണമെന്നും നിലവില്‍ മന്ത്രിസഭ പുന:സംഘന സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിട്ടില്ലന്നും വിഎം സുധീരന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ സര്‍ക്കാരിനു കൈമാറിയ കത്തില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ്‌ പ്രതികളുമായി ഫയാസിനുള്ള ബന്ധം സിബിഐ അന്വേഷണത്തിനു വിടണമെന്നു കത്തിലൂടെ ആവശ്യപെട്ടിരിന്നു. ഇതിന്റെ കൂടെ ഫയാസിന് ആരക്കെയുമായി ബന്ധമുണ്ട്ന്ന് സിബിഐ തന്നെ അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ ചര്‍ച്ചാ വിഷയമായ രമേശ്‌ ചെന്നിത്തലയും ഫയാസുമായും നില്‍ക്കുന്ന ഫോട്ടോയെക്കുറിച്ച് ചെന്നിത്തലയോടു സംസാരിച്ചിരുന്നെന്നും പലരും വന്ന് ഫോട്ടോ എടുക്കാറുണ്ട്ന്നും അവര്‍ ആരാണെന്ന് അന്വേഷിക്കാറില്ലന്നുമാണ് രമേശ്‌ ചെന്നിത്തല തന്നേട് പറഞ്ഞതെന്നും കെപിസിസി പ്രസിഡന്റ്‌ പറഞ്ഞു.

ബാര്‍ ലൈസന്‍സ് സംബന്ധിച്ച് കാര്യങ്ങളില്‍ ചര്‍ച്ച ചെയ്തെന്നും ലൈസന്‍സ്‌ പുതുക്കി നല്‍കുന്നത്‌ ശരിയായ പരിശോധനയ്ക്കു ശേഷമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയ ഫാസിസ്റ്റ്‌ അജന്‍ഡ മാറിയിട്ടില്ലന്നതിന്റെ മുഖ്യ തെളിവാണ് ബിജെപിയുടെ പ്രകടനപത്രികയിലൂടെ വെളിവാകുന്നതെന്നും സുധീരന്‍ പറഞ്ഞു.

സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തെ ആരും അംഗീകരിക്കില്ലന്നും അദ്ദെഹം പറഞ്ഞു. പ്രകടനപത്രികയില്‍ വധശിക്ഷ പാടില്ലെന്നു പറഞ്ഞ സിപിഎം കേരളത്തില്‍ പാര്‍ട്ടി തീരുമാനിക്കുന്ന വധശിക്ഷകള്‍ നടപ്പാക്കുകയാണെന്നു സുധീരന്‍ കുറ്റപ്പെടുത്തി.

വെബ്ദുനിയ വായിക്കുക