മന്ത്രിമാര്‍ക്ക് പൂര്‍ണ്ണസ്വാതന്ത്രം നല്‍കിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുമെന്നും രമേശ് ചെന്നിത്തല

ശനി, 29 ജൂണ്‍ 2013 (12:39 IST)
PRO
സോളാര്‍ തട്ടിപ്പ് കേസില്‍ പെട്ട ആരെയും യുഡിഎഫ് രാഷ്ട്രീയമായി സംരക്ഷിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും ഉപ്പുതിന്നവര്‍ വെള്ളം കുടിക്കുക തന്നെ ചെയ്യും. കുറ്റക്കാരായവര്‍ക്കെതിരെ നിയമം അനുശാസിക്കുന്ന എല്ലാ നടപടികളും സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

കേരള പൊലീസിന്റെ അന്വേഷണത്തില്‍ ഒരു അപാകതയുമില്ല. അറസ്റ്റുകള്‍ നടക്കുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ ശരിയായ ദിശയില്‍ തന്നെയാണെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു.

മന്ത്രിമാര്‍ക്ക് പൂര്‍ണ്ണസ്വാതന്ത്രം നല്‍കിയതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ കാരണമെന്നും മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനെ നിയമിക്കുന്ന കാര്യത്തില്‍ ഇടപെടുമെന്നും പാര്‍ട്ടിയോട് കൂറും പ്രതിബദ്ധതയും പുലര്‍ത്തുന്നവരായിരിക്കും ഇനി പേഴ്സണല്‍ സ്റ്റാഫില്‍ നിയമിക്കപ്പെടുകയെന്നും ചെന്നിത്തല പറഞ്ഞു.

വെബ്ദുനിയ വായിക്കുക