മദ്ധ്യവയസ്കയെ പീഡിപ്പിച്ച ഇരുപത്തിയൊന്നുകാരന്‍ അറസ്റ്റില്‍

ബുധന്‍, 25 മെയ് 2016 (14:16 IST)
മദ്ധ്യവയസ്കയായ 58 കാരിയെ പീഡിപ്പിച്ച കേസില്‍ 21 കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാരോട് വാറുവിളാകത്തു വീട്ടില്‍ രഞ്ജിത്ത് എന്ന 21 കാരനാണു വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന അയല്‍വാസിയായ മദ്ധ്യ വയസ്കയെ പീഡിപ്പിച്ചത്.   
 
രഞ്ജിത്ത് തന്നെ നിരന്തരം ശല്യപ്പെടുത്തുന്നതായി ഇവര്‍ രഞ്ജിത്തിന്‍റെ മാതാപിതാക്കളെ അറിയിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് രഞ്ജിത് മദ്ധ്യവയസ്കയുടെ വീടിന്‍റെ പിറകുവശത്തെ വാതില്‍ പൊളിച്ച് അകത്തു കടന്ന് പീഡിപ്പിച്ചത്. 
 
പ്രതി ബലമായി മദ്ധ്യവയസ്കയുടെ വായില്‍ തുണി കുത്തിത്തിരുകിയായിരുന്നു ഉപദ്രവിച്ചത്. ഏറേ കഴിഞ്ഞ് സ്ത്രീ പുറത്തു വന്ന് നാട്ടുകാരെ വിവരം അറിയിച്ചു. നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണു പ്രതിയെ അറസ്റ്റ് ചെയ്തത്. 

വെബ്ദുനിയ വായിക്കുക