ക്ഷേത്രങ്ങളില്‍ നടക്കുന്ന മത്സരവെടിക്കെട്ടും ആനക്കമ്പവും നാടിന് ശാപമാണെന്ന് എന്‍ എസ് എസ്. അനുവാദമില്ലാതെ വെടിക്കെട്ട് നടത്തിയാല്‍ ഇതിനെതിരെ കര്‍ശനനടപടി വേണം. ക്ഷേത്രങ്ങളില്‍ ആചാരത്തിന്റെ ഭാഗമായി നടത്തുന്ന വെടിക്കെട്ട് അപകടരഹിതമാക്കണം. ഇത് അനുസരിക്കാത്തവരെ നിലയ്ക്കു നിര്‍ത്താനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ എടുക്കണമെന്നും എന്‍ എസ് എസ് ആവശ്യപ്പെട്ടു.