മണിപ്പാല്‍ കൂട്ടബലാത്സംഗം; പ്രതികളെക്കുറിച്ച് വിവരം നല്‍കിയാല്‍ അഞ്ച്‌ലക്ഷം രൂപ

വ്യാഴം, 27 ജൂണ്‍ 2013 (10:54 IST)
PRO
മണിപ്പാലില്‍ മലയാളി എംബിബിഎസ്‌ വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസില്‍ പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക്‌ ഉഡുപ്പി പൊലീസ്‌ പ്രഖ്യാപിച്ച രണ്ട്‌ ലക്ഷം രൂപയ്‌ക്ക് പുറമേ മണിപ്പാല്‍ സര്‍വകലാശാലയും പാരിതോഷികം പ്രഖ്യാപിച്ചു. മൂന്ന്‌ ലക്ഷം രൂപയാണ്‌ സമ്മാനത്തുക.

ആറ്‌ ദിവസം മുന്‍പ്‌ ലൈബ്രറിയില്‍ നിന്ന്‌ താമസസ്‌ഥലത്തേക്ക്‌ പോകുമ്പോഴാണ്‌ വിദ്യാര്‍ഥിനിയെ ഓട്ടോയിലെത്തിയ മൂന്നംഗസംഘം തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയത്‌. പ്രതികളെന്ന്‌ സംശയിക്കുന്നവരുടെ രേഖാചിത്രങ്ങള്‍ പോലീസ്‌ തിങ്കളാഴ്‌ച പുറത്തുവിട്ടു. കേസില്‍ 22 പേരെ ചോദ്യം ചെയ്‌തുവെങ്കിലും ആരെയും അറസ്‌ററു ചെയ്‌തിട്ടില്ല.

വെബ്ദുനിയ വായിക്കുക