മട്ടന്നൂര്‍ പെണ്‍വാണിഭം: എട്ട് പ്രതികള്‍ കുറ്റക്കാര്‍

വ്യാഴം, 20 മാര്‍ച്ച് 2014 (13:23 IST)
PRO
PRO
മട്ടന്നൂര്‍ പെണ്‍വാണിഭക്കേസില്‍ എട്ടുപ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ആണ് കേസില്‍ വിധി പ്രസ്താവിച്ചത്. തെളിവില്ലാത്തതിനാല്‍ പത്ത് പേരെ വെറുതെവിട്ടു. ശിക്ഷ പിന്നീട് വിധിക്കും.

ഒന്നാംപ്രതി മൂവാറ്റുപുഴ കല്ലൂര്‍ക്കാട് എടത്തിട്ടയില്‍ സോജ ജയിംസ്, രണ്ടാംപ്രതി പച്ചാളം പൊറ്റക്കുഴി പുളിയനേഴത്ത് ദീപു എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി.

പീഡനം, തട്ടിക്കൊണ്ടുപോകല്‍, അന്യായമായി തടവില്‍ വെക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി 2009-ല്‍ കൊച്ചിയില്‍ പലസ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് കേസ്.

വെബ്ദുനിയ വായിക്കുക