മക്കള്‍ സത്യമായും ഞാന്‍ സരിതയെ ഒരിക്കല്‍ പോലും കണ്ടിട്ടില്ല, ഞാനും കുടുംബവും അനുഭവിച്ച വേദന മറ്റാര്‍ക്കുമുണ്ടാകരുത്, എന്‍റെ കാര്യത്തില്‍ എന്തൊക്കെയോ ചീഞ്ഞകാര്യങ്ങള്‍ നടന്നു: അബ്ദുള്ളക്കുട്ടി
പടച്ചോന്‍ എന്‍റെയും കുടുംബത്തിന്‍റെയും ഒപ്പമുണ്ട്. ഈ ആരോപണം മൂലം എന്‍റെ മക്കള്‍ക്ക് സ്കൂളില്‍ പോകാന്‍ പോലും കഴിയാത്ത അവസ്ഥയുണ്ടായി. അവരെ ഞാന്‍ കര്‍ണാടക സ്കൂളിലേക്ക് മാറ്റി. എന്‍റെ കുടുംബത്തിന് കര്‍ണാടകയിലേക്ക് പലായനം ചെയ്യേണ്ടിവന്നു. ദുഷിച്ച ചില കാര്യങ്ങള്‍ നടന്നു എന്ന് വ്യക്തമാണ്. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. സത്യം എന്തായാലും പുറത്തുവരും - അബ്ദുള്ളക്കുട്ടി പ്രതികരിച്ചു.