ഭാര്യയെ കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ശനി, 21 ഡിസം‌ബര്‍ 2013 (17:01 IST)
PRO
PRO
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇടുക്കി പതിനാറാംകണ്ടം കടുകുമാക്കല്‍ ശിവരാമാ (65) ണ് ഭാര്യ കല്ല്യാണിയെ(60) വാക്കത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്.

ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്. കല്ല്യാണി തല്‍ക്ഷണം മരിച്ചു.

തുടര്‍ന്ന് ശിവരാമന്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. എന്നാല്‍ പരിസരവാസികള്‍ ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചു.

വെബ്ദുനിയ വായിക്കുക