ഭക്ഷ്യസുരക്ഷ പരിശോധന: 18 ഹോട്ടലുകള്‍ പൂട്ടി

ശനി, 22 ജൂണ്‍ 2013 (19:13 IST)
PRO
PRO
ഭക്ഷ്യസുരക്ഷാ വിഭാഗം തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 18 ഹോട്ടലുകള്‍ പൂട്ടി. ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥനായ ഡി ശിവകുമാറിന്‍റെ നേതൃത്വത്തില്‍ അഞ്ച് സ്വാഡുകളാണു വിവിധ ഹോട്ടലുകളില്‍ പരിശോധന നടത്തിയത്.

ആകെ 59 ഹോട്ടലുകള്‍ പരിശോധിച്ചതില്‍ 18 ഹോട്ടലുകള്‍ പൂട്ടുകയും പല ഹോട്ടലുകളില്‍ നിന്നായി 76,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. വൃത്തിഹീനവും സാംക്രമിക രോഗം പകരുന്നതിനു സഹായകവുമായ സാഹചര്യങ്ങള്‍ ഉള്ള ഹോട്ടലുകളാണ്‌ പ്രധാനമായും പൂട്ടിയത്. പത്തോളം ഹോട്ടലുകള്‍ക്ക് അടുക്കളയും പരിസരവും വൃത്തിയാക്കാന്‍ നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം നഗരത്തിലെ മുറിഞ്ഞപാലത്തെ ഹോട്ടല്‍ തനീം കൊച്ചിന്‍ ഫാമിലി റെസ്റ്റോറന്‍റ്, മെഡിക്കല്‍ കോളേജ് പ്രദേശത്തെ ഹോട്ടല്‍ സൂര്യ, ശ്രീകാര്യത്തെ ന്യൂ മുബാറക്ക് ഹോട്ടല്‍, പഴകുട്ടിയിലെ ആരതി ഹോട്ടല്‍, വട്ടപ്പാറ കുമാര്‍ ഹോട്ടല്‍, കരകുളത്തെ രാജീവ് ഫാസ്റ്റ് ഫുഡ്, ബാലരാമപുരത്തെ റാഫി ഹോട്ടല്‍, നെയ്യാറ്റിന്‍കരയിലെ ജയകൃഷ്ണ, ഉണ്ണീസ്, പ്രണവം, തമ്പീസ് എന്നീ ഹോട്ടലുകളും കല്ലമ്പലത്തെ ഫയസ്, പുണര്‍തം, ആറ്റിങ്ങലിലെ വേണുരാജ്, അല്‍ രാജ്, കഴക്കൂട്ടം സി എസ് ഐ മിഷന്‍ ആശുപത്രി ക്യാന്‍റീന്‍ എന്നിവയുടെ ലൈസന്‍സാണു റദ്ദാക്കിയിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക