ഭക്ഷണത്തില്‍ വിഷം കലര്‍ത്തി സാവധാനം കൊല്ലുമെന്ന് സരിത എസ് നായര്‍ക്ക് കത്തിലൂടെ വധഭീഷണി: പൊലീസ് അന്വേഷണം ആരംഭിച്ചു

ചൊവ്വ, 6 ഓഗസ്റ്റ് 2013 (12:46 IST)
PRO
അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിയുന്ന സരിത എസ് നായരെ വധിക്കുമെന്ന് കാണിച്ച് ലഭിച്ച ഭീഷണിക്കത്തിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്ന് മാധ്യമ റിപ്പോര്‍ട്ട്. ഫോര്‍ട്ട് പൊലീസാണ് ഇന്നലെ രാത്രി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.

ഫോര്‍ട്ട് പോസ്റ്റ് ഓഫീസില്‍ നിന്നും ജയില്‍ സൂപ്രണ്ട് നസീറാ ബീവിയ്‌ക്കാണ് കത്ത് ലഭിച്ചത്. കത്ത് എവിടെ നിന്ന് അയച്ചുവെന്നോ, ആരാണ് കത്തെഴുതിയതെന്നോ വ്യക്തമല്ല. കത്തയച്ചയാളിനെക്കുറിച്ച് നിലവില്‍ ഒരു വിവരവും കത്തില്‍ നിന്നും ലഭ്യമായിട്ടില്ലെന്നാണ് സൂചന.

പോസ്റ്റ് ഓഫീസിലെ സീലുള്ള ഭാഗം കീറിയ നിലയിലാണ്. അതിനാല്‍ ഏത് പോസ്റ്റ് ഓഫീസിലാണ് കത്ത് പോസ്റ്റ് ചെയ്തത് എന്ന് പോലും അറിയാനായിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയോ,മരുന്ന് മാറി നല്‍കിയോ കൊല്ലപ്പെടാം- അടുത്ത പേജ്




PRO
മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച കത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: 'സരിത കൊല്ലപ്പെട‌ും. അത് സാധാരണ രീതിയിലുള്ള കൊലപാതകമായിരിക്കില്ല. സാവധാനത്തിലുള്ള കൊലയായിരിക്കും. ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയോ, അസുഖം വരുമ്പോള്‍ മരുന്ന് മാറി നല്‍കിയോ, മരുന്നിനിടയിലൂടെ മരണത്തിന് ഇടയാക്കാവുന്ന രീതിയിലുള്ള ഗുളികകള്‍ നനല്‍കിയോ കൊല്ലപ്പെടാം.

അതിന്റെ ഉത്തരവാദിത്വം സൂപ്രണ്ടായ നിങ്ങള്‍ക്കായിരിക്കും. കൊല ചെയ്യപ്പെടുന്നവര്‍ ഇതിന്റെ ഉത്തരവാദിത്വം നിങ്ങളുടെ തലയില്‍ കെട്ടിവച്ച് ഊരിപ്പോരും. ഭരണം മാറി വന്നാലും നിങ്ങള്‍ക്ക് രക്ഷപ്പെടാനാവില്ല. സാവധാനമായുള്ള കൊലയായതിനാര്‍ നിങ്ങള്‍ ഈ കേസില്‍ കുടുങ്ങും. ഭാവിയില്‍ നിങ്ങള്‍ക്ക് ലഭിക്കേണ്ട പ്രമോഷനുകളൊക്കെ നഷ്‌ടമാകും'

വെബ്ദുനിയ വായിക്കുക