ബ്രിട്ടാസിന് പകരം വെങ്കിട്ടരാമനും അജയനും

ബുധന്‍, 27 ഏപ്രില്‍ 2011 (15:19 IST)
PRO
PRO
സി പി എം നിയന്ത്രണത്തിലുള്ള മലയാളം കമ്മ്യൂണിക്കേഷന് പുതിയ ഭാരവാഹികള്‍. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി എം വെങ്കിട്ടരാമനെയും എക്‌സിക്യുട്ടീവ് ഡയറക്ടറായി ടി ആര്‍ അജയനെയും തെരഞ്ഞെടുത്തു. ജോണ്‍ബ്രിട്ടാസ് എം ഡി സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

എന്‍ പി ചന്ദ്രശേഖരന്‍ ന്യൂസ് ഡയറക്ടറായി ചുമതലയേല്‍ക്കും. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡാണ് തീരുമാനമെടുത്തത്.

മലയാളം കമ്മ്യൂണിക്കേഷന്റെ മാനേജിങ് ഡയറക്ടറും എഡിറ്ററുമായ ജോണ്‍ ബ്രിട്ടാസ് കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. കഴിഞ്ഞ 19ന് തിരുവനന്തപുരത്ത് ചേര്‍ന്ന സി പി എം സെക്രട്ടേറിയറ്റ് യോഗം ബ്രിട്ടാസിന് ചാനല്‍ വിട്ടുപോകാന്‍ അനുമതി നല്‍കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക