ന്യൂനപക്ഷങ്ങളുടെ പ്രീതിപ്പെടുത്താന്‍ എസ് എന്‍ ഡി പിയെ വിമര്‍ശിക്കുക എന്നതാണ് വി ഡി സതീശന്റെ നയം. ശബരിമല സ്വത്ത് തര്‍ക്കത്തിലെ പരസ്യ സംവാദത്തില്‍ നിന്നും സതീശന് ഒളിച്ചോടിയെന്നും വെള്ളാപ്പള്ളി ആക്ഷേപം ഉന്നയിച്ചു. കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്റെ എതിര്‍പ്പ് മൂലമാണ് ബി ഡി ജെ എസ്-ബി ജെ പി ചര്‍ച്ചകള്‍ മുന്നോട്ട് പോകാത്തതെന്നും വെള്ളാപ്പള്ളി പറഞ്ഞു. രാജന് ബാബുവിനെ യു ഡി എഫില്‍ നിന്നും ഒഴിവാക്കിയതിന് പിന്നിലും സുധീരനാണെന്നും അധികാര ഭ്രമത്തില്‍ കെ പി സി സി ഭ്രാന്തമായി പ്രവര്‍ത്തിക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.