ബിജു രമേശ് തിരുവനന്തപുരത്ത് ജയലളിതയുടെ സ്ഥാനാര്‍ത്ഥി

തിങ്കള്‍, 4 ഏപ്രില്‍ 2016 (19:40 IST)
നിയമസഭാ തെരഞ്ഞെടുപ്പില്‍ എ ഐ എ ഡി എം കെയുടെ സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്ത് ബിജു രമേശ് മത്സരിക്കും. എ ഐ എ ഡി എം കെ ജനറല്‍ സെക്രട്ടറി ജയലളിതയാണ് ബിജു രമേശിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് ആന്റണി രാജുവാണ് ഇടത് സ്ഥാനാര്‍ത്ഥി. യു ഡി എഫി‌നു വേണ്ടി വി എസ് ശിവകുമാറും ബി ജെ പിക്കു വേണ്ടി എസ് ശ്രീശാന്തും മണ്ഡലത്തില്‍ മത്സരരംഗത്തുണ്ട്.
 
എ ഐ എഡി എം കെയുടെ രീതിയനുസരിച്ച് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ആള്‍ കേന്ദ്ര കമ്മിറ്റിക്ക് അപേക്ഷ നല്‍കണം. ഇത്തരത്തില്‍ ബിജു നേരത്തെ അപേക്ഷ നല്‍കിയിരുന്നു. എ ഐ എ ഡി എം കെ കഴിഞ്ഞ ദിവസം മൂന്നാറില്‍ സംഘടിപ്പിച്ച പരിപാടിയിലും ബിജു രമേശ് പങ്കെടുത്തിരുന്നു. ബാര്‍ കോഴക്കേസില്‍ ബിജുവെടുത്ത നിലപാടുകള്‍ വോട്ടായി മാറുമെന്നും ഇത് കേരളത്തില്‍ പാര്‍ട്ടിക്ക് ഗുണമാകുമെന്നാണ് എ ഐ എ ഡി എം കെയുടെ വിലയിരുത്തല്‍. കേരളത്തിലെ ഏഴു സീറ്റുകളിലാകും അണ്ണാ ഡി എം കെ മത്സരിക്കുക. തിരുവനന്തപുരത്തിനു പുറമെ കഴിഞ്ഞ തവണ മത്സരിച്ച ആറു നിയമസഭാ മണ്ഡലങ്ങളിലും അണ്ണാ ഡി എം കെ മത്സരിക്കും.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക