ബിജുവിന്റെ അഭിഭാഷകന്‍ സിപിഎം അനുഭാവി, കേസിലെ കൂട്ടുപ്രതി: തിരുവഞ്ചൂര്‍

വ്യാഴം, 20 ജൂണ്‍ 2013 (12:55 IST)
PRO
PRO
സോളാര്‍ തട്ടിപ്പ് കേസ് ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്‍ ബിഎന്‍ ഹസ്‌കര്‍ സിപിഎം അനുഭാവിയും കേസിലെ കൂട്ടുപ്രതിയുമാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ബിജുവിനൊപ്പം തട്ടിപ്പ് നടത്തിയെന്ന പരാതിയെ തുടര്‍ന്ന് ആലപ്പുഴയില്‍ പൊലീസ് കേസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹസ്‌കര്‍ എസ്എഫ്ഐ നേതാവും മുന്‍ ഏരിയ സെക്രട്ടറിയും സിപിഎം അനുകൂല ലോയേഴ്‌സ് യൂണിയന്‍ നേതാവുമാണെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.

സോളാര്‍ തട്ടിപ്പിന്റെ അന്വേഷണം മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് തിരുവഞ്ചൂര്‍ നിയമസഭയില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെ ചോദ്യംചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

മുഖ്യമന്ത്രി നിരവധി ശുപാര്‍ശ കത്തുകള്‍ നല്‍കിയെന്ന വെളിപ്പെടുത്തലുമായി ഹസ്‌കര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എന്നാല്‍ കത്ത് നല്‍കിയെന്ന് പറഞ്ഞവര്‍ അത് ഹാജരാക്കിയിട്ടില്ലെന്നും തിരുവഞ്ചൂര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക