തിരുവനന്തപുരം: ഇന്ധനവില കുറച്ച സാഹചര്യത്തില്‍ ബസ് ചാര്‍ജ്ജ് കുറയ്‌ക്കാന്‍ ശനിയാഴ്ച ചേര്‍ന്ന ഇടതു മുന്നണി യോഗത്തില്‍ തീരുമാനമായി. ഇതിനായി ഗതാഗത മന്ത്രി മാത്യു ടി തോമസിനെ യോഗം ചുമതലപ്പെടുത്തി.
ഓട്ടോ ടാക്‌സി കൂലിയും അനുബന്ധമായി കുറച്ചേക്കും എന്നാണ് സൂചനകള്‍. കുറഞ്ഞ ചാര്‍ജ്ജ് എത്രയായിരിക്കണം, കിലോമീറ്ററിന് എത്ര പൈസ കുറയ്‌ക്കണം എന്നുള്ള കാര്യങ്ങള്‍ വിശദമായി ചര്‍ച്ചചെയ്‌ത ശേഷമായിരിക്കും ചാര്‍ജ്ജ് കുറയ്‌ക്കുക.
അതേസമയം, നിരക്ക് കുറയ്‌ക്കുന്നത് അംഗീകരിക്കില്ലെന്ന് സ്വകാര്യ ബസ്സുടമകള്‍ നേരത്തെ അറിയിച്ചിരുന്നു. ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചത് ഡീസല്‍ വില മാത്രം പരിഗണിച്ചല്ലെന്നും എല്ലാത്തിനും വിലയുയര്‍ന്ന സാഹചര്യത്തിലാണ് നിരക്ക് വര്‍ദ്ധിപ്പിച്ചതെന്നുമാണ് സ്വകാര്യ ബസ് ഉടമകള്‍ പറഞ്ഞത്.
ചാര്‍ജ് കുറയ്‌ക്കാന്‍ അനുവദിക്കില്ലെന്ന് പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ അംഗം അബ്‌ദുള്ളയും അറിയിച്ചിട്ടുണ്ട്.