ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയില്‍- തിരുവഞ്ചൂര്‍
ബുധന്‍, 8 ജനുവരി 2014 (17:51 IST)
PRO
PRO
ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. ഇന്ധനവില കുതിച്ചു കയറുന്നതിനാല്‍ ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കാതിരിക്കാന്‍ കഴിയില്ലെന്ന് തിരുവഞ്ചൂര്‍ നിയമസഭയില്‍ പറഞ്ഞു.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം രണ്ട് തവണയാണ് ബസ് ചാര്‍ജ് കൂട്ടിയത്.
രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരമന്ത്രി സ്ഥാനം നല്‍കിയതിനെ തുടര്‍ന്നാണ് തിരുവഞ്ചൂരിന് ഗതാഗത വകുപ്പ് ലഭിച്ചത്.