ബജറ്റ് ചര്‍ച്ചയ്ക്ക് ദര്‍ബാര്‍ ഹാളിലെത്തിയ ധനമന്ത്രി കെ എം മാണിക്ക് കരിങ്കൊടി. ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. ധനവകുപ്പ് ഉദ്യോഗസ്ഥരുമായി ബജറ്റിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എത്തിയപ്പോള്‍ ആയിരുന്നു പ്രതിഷേധവുമായി ഡി വൈ എഫ് ഐ എത്തിയത്. നേരത്തെ പ്രതിഷേധം ഭയന്ന് പി ഡബ്ല്യു ഡി റെസ്റ്റ് ഹൌസില്‍ നിന്ന് ദര്‍ബാര്‍ ഹാളിലേക്ക് ചര്‍ച്ചാവേദി മാറ്റുകയായിരുന്നു. പക്ഷേ, മാറ്റിയ വേദിയിലേക്കും പ്രതിഷേധക്കാര്‍ എത്തുകയായിരുന്നു.
ആദ്യം മൂന്നു ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ആണ് പ്രതിഷേധവുമായി എത്തിയത്. ഇവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. തുടര്‍ന്ന്, നഗരസഭയിലെ ഇടതുപക്ഷ കൌണ്‍സിലര്‍മാര്‍ പ്രതിഷേധവുമായി ദര്‍ബാര്‍ ഹാളിലേക്ക് എത്തുകയായിരുന്നു. മുദ്രാവാക്യം വിളിച്ചെത്തിയ ഇവരെ പൊലീസ് തടഞ്ഞു.