ഫേസ്ബുക്കില്‍ പരിചയപ്പെട്ട് മലപ്പുറത്തുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി

ശനി, 22 ജൂണ്‍ 2013 (11:56 IST)
PRO
PRO
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് മലപ്പുറത്തെ പ്ലസ് ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി. പെരുമ്പാവൂര്‍ ചേലക്കുളം പൂച്ചക്കുഴി വെള്ളേക്കാട്ടില്‍ സുബൈര്‍(26) ആണ് കാളികാവ് അടയ്ക്കാക്കുണ്ട് സ്വദേശിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത് എന്നാണ് സൂചന. ഇയാളെ തേടി കേരളാ‍ പൊലീസ് ബാംഗ്ലുരിലെത്തി.

സുബൈര്‍ ബാംഗ്ലൂരിലുണ്ടെന്ന് സൈബര്‍ സെല്ലിന് സൂചന ലഭിച്ചിരുന്നു. ടൈല്‍ തൊഴിലാളിയാണ് ഇയാള്‍.

പെണ്‍കുട്ടിയെ ഏഴു ദിവസത്തിനകം ഹാജരാക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക