പ്രശ്നമുണ്ടാക്കുന്നത് യു ഡി എഫ്

ക്രൈസ്തവ സംഘടനകള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ക്ക് പിന്നില്‍ യു ഡി എഫാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സി പി എം ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതവികാരം ഇളക്കി വിടാനാണ് യു ഡി എഫ് ശ്രമിക്കുന്നത്. മതം മതത്തിന്‍റെ കര്‍ത്തവ്യങ്ങള്‍ നോക്കണം. രാഷ്ട്രീയത്തില്‍ മതം ഇടപെടേണ്ട കാര്യമില്ല- പിണറാ‍യി പറഞ്ഞു.

സര്‍ക്കാര്‍ നടപ്പാക്കുന്ന കാര്യങ്ങള്‍ ജനങ്ങളിലെത്തുന്നതില്‍ യു ഡി എഫ് തടസങ്ങളുണ്ടാക്കുന്നു.
കൃസ്തീയ സഭകളുമായി ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എന്നാല്‍, യോജിക്കാവുന്ന വിഷയങ്ങളില്‍ യോജിച്ച് പ്രവര്‍ത്തിക്കണം.

മുസ്ലീം സമുദായത്തെ ഇളക്കിവിടാനും ശ്രമമുണ്ട്. മുസ്ലീം ലീഗാണ് ഇതിന് പിന്നിലെന്നും പിണറായി ആരോപിച്ചു. സര്‍ക്കാര്‍ ന്യൂനപക്ഷ വിരുദ്ധമല്ലെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക