പ്രത്യയശാസ്ത്രം പ്രധാനം: കെസിബിസിയുടെ ഇടയലേഖനം

ഞായര്‍, 18 ജൂലൈ 2010 (10:18 IST)
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുന്ന മുന്നണികളുടെ പ്രത്യശാസ്ത്രം കൂടി നോക്കി വോട്ടു ചെയ്യണമെന്ന്കെ സി ബി സി. ഇന്ന് പള്ളികളില്‍ വായിച്ച ഇടയലേഖനത്തിലാണ് കെ സി ബി സി സഭയുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

സ്വതന്ത്ര സ്ഥാനാര്‍ത്ഥിത്വത്തെ നിശിതമായി വിമര്‍ശിച്ചു കൊണ്ടുള്ള ഇടയലേഖനമാണ് ഇത്തവണ പള്ളികളില്‍ വായിച്ചത്. പാര്‍ട്ടി അംഗങ്ങളാക്കാനും മുമ്പ്‌ നിലകൊണ്ടിരുന്ന മൂല്യങ്ങള്‍ക്ക്‌ എതിരാക്കാനുമുള്ള വിദഗ്ധമായ കെണിയാണ്‌ സ്വതന്ത്ര സ്ഥാനാര്‍ത്ഥിത്വമെന്നും ഇടയലേഖനത്തില്‍ കെ സി ബി സി പറയുന്നു.

ദൈവവിശ്വാസികളുമായ പലരും നിരീശ്വര പ്രത്യയശാസ്‌ത്ര പാര്‍ട്ടികളുടെ പിന്തുണയോടെ സ്വതന്ത്രന്‍മാരായി മത്സരിച്ച്‌ വിജയിച്ചെങ്കിലും പിന്നീട്‌ അവര്‍ സ്വതന്ത്രര്‍ അല്ലാതായി തീര്‍ന്നതായാണ്‌ അനുഭവെന്നും ഇടയലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സാമൂഹിക നന്മ, വളര്‍ച്ച എന്നിവകരുതി രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ക്രൈസ്‌തവര്‍ക്ക്‌ കടമയുണ്ടന്ന്‌ സര്‍ക്കുലര്‍ ഓര്‍മിപ്പിക്കുന്നു.

വെബ്ദുനിയ വായിക്കുക