പ്രകൃതിവിരുദ്ധ പീഡന കേസിൽ യുവാവിനെ പോലീസ് അറസ്റ് ചെയ്തു. ഓലത്താന്നി തെക്കേ നുള്ളിയോട് വീട്ടിൽ പ്രവീൺ എന്ന ഇരുപത്തിമൂന്നുകാരനാണ് പൂവാർ പോലീസ് വലയിലായത്.
പ്രതിയുടെ വീടിനു മുന്നിലൂടെ നടന്നുപോയ പത്തുവയസുള്ള ബാലനെ കത്തികാട്ടി ഭീഷണിപ്പെടുത്തി വീട്ടിനുള്ളിൽ എത്തിച്ചായിരുന്നു ഇയാൾ കുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചത്. കുട്ടിയുടെ ബന്ധുക്കൾ പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് പ്രതി ഒളിവിൽ പോയിരുന്നു.
വിശദമായ അന്വേഷണത്തിനൊടുവിൽ പൂവാർ സി.ഐ എസ്.വൈ.സുരേഷിന്റ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസമാണ് പിടികൂടിയത്.