പോപ്പുലര്‍ ഫ്രണ്ട് നിരീക്ഷണത്തില്‍: കോടിയേരി

ചൊവ്വ, 7 ഏപ്രില്‍ 2009 (12:57 IST)
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന് സര്‍ക്കാരിന്‍റെ കൈയില്‍ തെളിവില്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍. എന്നാല്‍ പോപ്പുലര്‍ ഫ്രെണ്ടിന്‍റെ പ്രവര്‍ത്തനം സര്‍ക്കാര്‍ നിരീക്ഷിച്ചു വരികയാണെന്നും കോടിയേരി പറഞ്ഞു.

കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി. പോപ്പുലര്‍ ഫ്രെണ്ട് തീവ്രവാദ റിക്രൂട്ടിംഗ് എജന്‍സിയാണെന്ന സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍റെ പരാമര്‍ശം മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ആഭ്യന്തരമന്ത്രി ഇങ്ങനെ പ്രതികരിച്ചത്.

കൊലപാതക കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായവര്‍ പോപ്പുലര്‍ ഫ്രെണ്ടിലുണ്ടെന്നും കോടിയേരി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫിനെ പിന്തുണയ്ക്കാന്‍ കഴിഞ്ഞദിവസം പോപ്പുലര്‍ ഫ്രെണ്ട് തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പോപ്പുലര്‍ ഫ്രണ്ടിന്‍റെ തീവ്രവാദ ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്.

വെബ്ദുനിയ വായിക്കുക