പൊലീസ് ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ യുവാവിന്റെ മൃതദേഹം: കൊലപാതകമെന്ന് ബന്ധുക്കള്‍

ചൊവ്വ, 14 ജൂണ്‍ 2016 (19:24 IST)
പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആള്‍താമസം ഇല്ലാത്ത ക്വാര്‍ട്ടേഴ്‌സിലാണ് കോതമംഗലം സ്വദേശിയായ സാന്റോയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാന്റോയെ കൊലപ്പെടുത്തിയതാണെന്ന ആരോപണമുന്നയിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.
 
കോതമംഗലം പൊലീസ് സ്റ്റേഷന്‍ പരിസരത്തുള്ള ഉപയോഗ ശൂന്യമായ ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ക്വാര്‍ട്ടേഴ്‌സിന് സമീപത്ത് നിന്ന് ഇയാള്‍ ഉപയോഗിച്ചിരുന്ന ബൈക്കും കണ്ടെത്തിയിട്ടുണ്ട്. 
 
മൃതദേഹത്തില്‍ നിന്ന് ചോര വാര്‍ന്നൊലിച്ച രീതിയില്‍ കണ്ടതിനെതുടര്‍ന്നാണ് കൊലപാതകമാണെന്ന് സംശയിക്കുന്നതെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. കോതമംഗലത്തെ ഒരു തുണിക്കടയില്‍ ജോലിചെയ്തുവരുകയായിരുന്നു മരിച്ച സാന്റോ.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക