പൊലീസുകാര്‍ക്കെതിരെ നടപടിയില്ല; കലാകാരന്മാര്‍ സമരം ചെയ്യും

വ്യാഴം, 4 ഏപ്രില്‍ 2013 (18:45 IST)
PRO
PRO
എടത്വ സെന്റ്‌ അലോഷ്യസ്‌ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥി സനാതനപുരം അഭിലാഷ്‌ ഭവനില്‍ അശോക്കുമാറിന്റെ മകന്‍ അഖിലേഷിന്റെ ദാരുണമായ മരണത്തിന്‌ ഉത്തരവാദിയായ പൊലീസ്‌ ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള ഉന്നതതല നീക്കത്തില്‍ സവാക്ക്‌ സംസ്ഥാന കമ്മറ്റി പ്രതിഷേധിച്ചു.

മരണത്തിന്‌ കാരണക്കാരാ യ മുഴുവന്‍ പോലീസ്‌ ഉദ്യോഗസ്ഥരുടെ പേരില്‍ കൊലക്കുറ്റത്തിന്‌ കേസെടുക്കണം. ക്രൂരമായി മര്‍ദ്ദിച്ച നജീബിനെ കേസില്‍ നിന്നൊഴിവാക്കിയത്‌ നീതീകരിക്കാനാവില്ല. നീതിക്കുവേണ്ടി അശോക്‌ കുമാര്‍ നടത്തുന്ന സമരങ്ങള്‍ക്ക്‌ പിന്നില്‍ സംസ്ഥാനത്തെ കലാകാരന്മാര്‍ ഒന്നടങ്കം അണിനിരക്കും.

ഈ പ്രശ്നം ഉന്നയിച്ച്‌ മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി ഡിജിപി, പ്രതിപക്ഷ നേതാവ്‌ എന്നിവര്‍ക്ക്‌ ഫാക്സ്‌ സന്ദേശമയച്ചു. അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ ആശ്രമം ചെല്ലപ്പനും ജനറല്‍ സെക്രട്ടറി സുദര്‍ശനന്‍ വര്‍ണവും അറിയിച്ചു.

വെബ്ദുനിയ വായിക്കുക