പൊലീസുകാരുടെ ആരോഗ്യം സംരക്ഷിയ്ക്കും - കോടിയേരി

വ്യാഴം, 27 സെപ്‌റ്റംബര്‍ 2007 (15:42 IST)
FILEFILE
പൊലീസുകാരുടെ ആരോഗ്യപരിരക്ഷയ്ക്കായി പ്രത്യേക പരിപാടി നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

പൊലീസുകാരുടെ ആരോഗ്യ ബോധവത്ക്കരണ പരിപാടിയായ സ്പന്ദനത്തിന്‍റെ ഒന്നാം വാര്‍ഷികാഘോഷം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊലീസുകാരുടെ ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തേണ്ടത് സമൂഹത്തിന്‍റെ ആവശ്യമാണ്. മിലിട്ടറിയില്‍ ഉള്ളതുപോലുള്ള സംവിധാനങ്ങളൊന്നും പൊലീസ് വകുപ്പിലില്ല.

ഒട്ടേറെ പരിമിധികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് പൊലീസ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. കാലോചിതമായ മാറ്റം ഈ മേഖലയിലും ആവശ്യമാണ്. സംസ്ഥാന സര്‍ക്കാരിന്‍റെ സാമ്പത്തിക സ്ഥിതികൂടി കണക്കിലെടുത്ത ശേഷം പൊലീസുകാരുടെ ആരോഗ്യ സുരക്ഷയെ സംബന്ധിച്ച് ആരോഗ്യവകുപ്പുമായി ചേര്‍ന്നുകൊണ്ടുള്ള പദ്ധതിക്ക് ആഭ്യന്തരവകുപ്പ പദ്ധതിക്ക് രൂപം നല്‍കും.

ഡി.ജി.പി രമണ്‍ ശ്രീവാസ്തവ അധ്യക്ഷനായിരുന്നു. സ്പന്ദനം വാര്‍ഷികത്തിന്‍റെ ഭാഗമായി മെഡിക്കല്‍ ക്യാമ്പും പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക