പെണ്‍കുട്ടിയെ അമ്മാവനും കാമുകനും ചേര്‍ന്ന് പീഡിപ്പിച്ചു

വ്യാഴം, 26 സെപ്‌റ്റംബര്‍ 2013 (11:30 IST)
PRO
അമ്മാവനും കാമുകനും പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ പരാതി. നഗരത്തിലെ ഒരു പ്രമുഖ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്.

കഴിഞ്ഞ ഒരു വര്‍ഷമായി അമ്മാവന്‍ തന്നെ പീഡിപ്പിക്കുന്നതായി പെണ്‍കുട്ടി ഈസ്റ്റ് പോലിസിനോട് പറഞ്ഞു. അമ്മാവന്റെ മകന്‍ കൂടിയായ കാമുകനും തന്നെ പീഡിപ്പിച്ചതായും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. വൈദ്യപരിശോധനയില്‍ പീഡനം നടന്നതായി പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രതികള്‍ ഉടന്‍ പിടിയിലാവുമെന്ന് പൊലീസ് അറിയിച്ചു. ഇതിനായി വ്യാപകമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക