2012ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പൃഥ്വിരാജാണ് മികച്ച നടന്‍. ചിത്രം സെല്ലുലോയ്ഡ്. 22 ഫീമെയില്‍ കോട്ടയത്തിലെ ടെസ കെ ഏബ്രഹാമിനെ അനശ്വരമാക്കിയ റിമാ കല്ലിങ്കലിനെ മികച്ച നടിയായി തെരഞ്ഞെടുത്തു. മികച്ച ചിത്രമായി കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് തെരഞ്ഞെടുക്കപ്പെട്ടു.
PRO
‘അയാളും ഞാനും തമ്മില്‍’ സംവിധാനം ചെയ്ത ലാല്‍ ജോസാണ് മികച്ച സംവിധായകന്‍. മധുപാല്‍ സംവിധാനം ചെയ്ത ഒഴിമുറി മികച്ച രണ്ടാമത്തെ ചിത്രമായി. കളിയച്ഛന്‍ എന്ന ചിത്രത്തിലൂടെ മനോജ് കെ ജയന്‍ മികച്ച രണ്ടാമത്തെ നടനായും ഷട്ടറിലൂടെ സജിത മഠത്തില്‍ മികച്ച രണ്ടാമത്തെ നടിയായും തെരഞ്ഞെടുക്കപ്പെട്ടു. മഞ്ചാടിക്കുരു രചിച്ച അഞ്ജലി മേനോനാണ് മികച്ച തിരക്കഥാകൃത്ത്. സലിം കുമാര്‍ മികച്ച ഹാസ്യനടനായി(ചിത്രം - അയാളും ഞാനും തമ്മില്‍). സെല്ലുലോയ്ഡിന് സംഗീതം നല്‍കിയ എം ജയചന്ദ്രനാണ് മികച്ച സംഗീത സംവിധായകന്‍.
84 ചിത്രങ്ങള്‍ മത്സരിച്ചപ്പോള്‍ ഐ വി ശശി അധ്യക്ഷനായ ജൂറിക്ക് ഇത്തവണ അവാര്‍ഡ് നിര്‍ണയം ഏറെ വെല്ലുവിളി ഉയര്‍ത്തി.
അവാര്‍ഡുകള്‍ ഒറ്റനോട്ടത്തില്‍
മികച്ച ചിത്രം: സെല്ലുലോയ് ഡ് രണ്ടാമത്തെ ചിത്രം: ഒഴിമുറി