ഹൈക്കമാൻഡിന്റെ കര്‍ശന നിര് ദേശത്തെത്തുടർന്ന് കെപിസിസി തിരുത്തി നൽകിയ എക്സിക്യൂട്ടീവ് അംഗങ്ങളുടെ പുതിയ പട്ടികയില്‍ മുതിർന്ന നേതാക്കൾക്ക് എതിർപ്പ്. എംപിമാരായ ശശി തരൂർ, കെവി തോമസ് എന്നിവരാണ് എതിർപ്പുമായി രംഗത്തു വന്നിരിക്കുന്നത്. ഇവര്‍ തങ്ങളുടെ അതൃപ്തി ഹൈക്കമാൻഡിനെ അറിയിച്ചതായാണ് റിപ്പോർട്ട്.
കേരളം സമർപ്പിച്ച പുതിയ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റിക്കു മുമ്പാകെ എത്തിയിട്ടില്ല. പട്ടിക സംബന്ധിച്ച തർക്കമാണ് ഇതിനു കാരണമെന്നാണു സൂചന. പുതിയ പട്ടികയിന്മേലുള്ള തർക്കങ്ങള്‍ പരിഹരിക്കാൻ ചർച്ചകൾ നടക്കുകയാണ്. പട്ടിക ജാതി-പട്ടിക വർഗ വിഭാഗത്തിൽ പെട്ടവർക്കും വനിതകൾക്കും പത്തു ശതമാനം അംഗങ്ങളെ നൽകുന്ന രീതിയിലാണ് ക്രമീകരണം വരുത്തിയിട്ടുള്ളത്. മുമ്പ് സമർപ്പിച്ച പട്ടികയിൽ നിന്ന് ഇരുപതോളം പേർ ഒഴിവായിട്ടുണ്ട്.