പീഡനശ്രമത്തിന് അധ്യാപകര്‍ക്കെതിരെ കേസ്

ഞായര്‍, 23 മാര്‍ച്ച് 2014 (16:44 IST)
PRO
PRO
ചെമ്പൂര്‌ എല്‍എംഎസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകര്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്‍റെ പേരില്‍ പൊലീസ് പിടിയിലായി. എന്‍എസ്എസ് ക്യാമ്പിന്‍റെ മറവില്‍ പ്‍ളസ് ടു വിനു പഠിക്കുന്ന വിദ്യാര്‍ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണു പരാതി.

സ്കൂള്‍ അധ്യാപകരായ രത്നസ്വാമി, ബിസ് എം എസ് രാജ് എന്നിവര്‍ക്കെതിരെയാണ് ആര്യങ്കോട് പൊലീസ് കേസെടുത്തത്. അധ്യാപകര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച വിവരം ട്യൂഷന്‍ ക്ലാസിലെ അധ്യാപകനോടാണ്‌ വിദ്യാര്‍ഥിനികള്‍ പറഞ്ഞത്. ഇദ്ദേഹം പരാതി ജില്ലാ ശിശുക്ഷേമ സമിതിക്ക് കൈമാറുകയും അത് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കു നല്‍കുകയുമായിരുന്നു.

സ്റ്റാഫ് റൂമില്‍ വിളിച്ചുവരുത്തി ലൈംഗിക ഉദ്ദേശത്തോടുകൂടി ശരീര ഭാഗങ്ങളില്‍ തൊടുകയും ചെയ്യാറുണ്ടെന്നാണ് വിദ്യാര്‍ഥിനികള്‍ പറയുന്നത്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണു സൂചന.

വെബ്ദുനിയ വായിക്കുക