പിള്ള ജയില്‍ ചട്ടം ലംഘിച്ചു: മുഖ്യമന്ത്രി

തിങ്കള്‍, 24 ഒക്‌ടോബര്‍ 2011 (12:41 IST)
PRO
PRO
ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന മുന്‍‌മന്ത്രി ആര്‍ ബാലകൃഷ്ണപിള്ള ജയില്‍ ചട്ടം ലംഘിച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ രേഖാമൂലം അറിയിച്ചു. തടവില്‍ കഴിയവെ സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ടറിനോട് ഫോണില്‍ സംസാരിച്ചത് കുറ്റകരമാണെന്നും അദ്ദേഹം പറഞ്ഞു.

പിള്ളയുടെ ഫോണില്‍ നിന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരേയും ബന്ധുക്കളേയും വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജയില്‍ ചട്ടങ്ങളുടെ ഏണ്‍പത്തിയൊന്നാം വകുപ്പും ഇരുപത്തേഴാം ഉപവകുപ്പും പിള്ള ലംഘിച്ചതായി വ്യക്തമായെന്നും ഉമ്മന്‍ചാണ്ടി വിശദീകരിച്ചു.

ആശുപത്രിയില്‍ കഴിയവേ അവിടുത്തേ ഫോണും പിള്ള ഉപയോഗിച്ചതായി തെളിഞ്ഞെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

വെബ്ദുനിയ വായിക്കുക