കേരള രാഷ്ട്രീയം ഏറ്റവും ആകാംഷയോടെ ഉറ്റു നോക്കിയിരുന്ന ഒരു വിധിയാണ് ഇന്നലെ പുറത്തുവന്നത്. ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയുള്ള ഹൈക്കോടതി വിധിയെ സന്തോഷത്തോടെയും ആഹ്ലാദത്തോടേയുമാണ് പാര്‍ട്ടി കേന്ദ്രങ്ങളും ജനങ്ങളും സ്വീകരിച്ചത്. ജനങ്ങള്‍ മധുരം വിതരണം ചെയ്തപ്പോള്‍ ഇതിലൊന്നും പങ്കാളിയാകാതെ, ഒന്നും മിണ്ടാതെ കോണ്‍ഗ്രസ് നേതാക്കള്‍ മൌനം ആചരിക്കുകയാണ്.
പിണറായിക്ക് അനുകൂലമായി വന്ന വിധിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പ്രതികരിച്ചിട്ടില്ല. അതേസമയം, ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിക്കണമെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ പ്രതികരണം. ഇത് കേട്ട് സിപിഐ നേതാക്കള്‍ ചിരിച്ചെന്നാണ് വാര്‍ത്ത. ‘ഓണത്തിനിടക്കാ പുട്ടു കച്ചവടമത്രേ.’