പിണറായി വിജയന്റെ ഫ്ലക്സ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ആര്‍എസ്എസ് പ്രവര്‍ത്തകനെ വിട്ടയച്ചു

ചൊവ്വ, 10 മെയ് 2016 (14:21 IST)
കണ്ണൂര്‍ ധര്‍മ്മടത്ത് പിണറായി വിജയന്റെ ഫ്ളക്സ് നശിപ്പിച്ച കേസില്‍ കസ്റ്റഡിയില്‍ എടുത്ത ആര്‍ എസ് എസ് പ്രവര്‍ത്തകനെ പൊലീസ് വിട്ടയച്ചു. ഇയാളെ കസ്റ്റഡയില്‍ എടുത്തതിനേത്തുടര്‍ന്ന് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു. മണിക്കൂറുകളോളം സ്റ്റേഷന്‍  ഉപരോധിച്ച പ്രവര്‍ത്തകര്‍ അന്യായമായി കസ്റ്റഡിയില്‍ എടുത്ത പ്രവര്‍ത്തകനെ വിട്ട്തരാതെ പ്രതിഷേധത്തില്‍ നിന്ന് പിന്‍‌മാറില്ലെന്ന് അറിയിച്ചു.
 
തുടര്‍ന്ന് ബി ജെ പി പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. പ്രവര്‍ത്തകര്‍ അക്രമാസക്തരായതോടെ കേന്ദ്രസേന സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്.
 
കഴിഞ്ഞ ദിവസമാണ് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ ഫ്ലക്സ് ബോര്‍ഡുകളും പോസ്‌റ്ററുകളും നശിപ്പിക്കപ്പെട്ടത്. ഫ്ലക്സ് ബോര്‍ഡുകളും പോസ്‌റ്ററുകളും നശിപ്പിക്കപ്പെട്ടശേഷം കൂട്ടിയിട്ട് കത്തിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ബൈക്കിലെത്തിയ സംഘം തിങ്കളാഴ്‌ച പുലര്‍ച്ചെ 3.30ഓടെയാണ് ഫ്ലക്സ് ബോര്‍ഡ് നശിപ്പിച്ചത്. ആക്രമത്തിന് പിന്നില്‍ ആര്‍ എസ് എസ് ആണെന്ന് പിണറായി വിജയന്‍ ആരോപിച്ചിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക