പാര്‍ട്ടി വിട്ടതുകൊണ്ട് ജീവന്‍ പോയില്ല: അബ്ദുള്ളക്കുട്ടി

ശനി, 19 മെയ് 2012 (09:07 IST)
PRO
PRO
സിപിഎം വിടാന്‍ പടച്ച തമ്പുരാന്‍ തോന്നിച്ചതുകൊണ്ട് ജീവന്‍ തിരിച്ചുകിട്ടിയെന്ന് എ പി അബ്ദുള്ളക്കുട്ടി എംഎല്‍എ. നല്ല സമയത്താണ് പാര്‍ട്ടി വിടാന്‍ തോന്നിയതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. നെയ്യാറ്റിന്‍കര നിയോജകമണ്ഡലം കര്‍ഷക കോണ്‍ഗ്രസ് സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎം ക്വട്ടേഷന്‍ സംഘം ചന്ദ്രശേഖരനെ 51 വെട്ട് വെട്ടി. കുലംകുത്തി പ്രയോഗത്തിലൂടെ അമ്പത്തിരണ്ടാ‍മത്തെ വെട്ട് പിണറായി വിജയനും കൊടുത്തുവെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.

മൃതദേഹത്തെ ബഹുമാനിക്കാനുള്ള സാമാന്യ മര്യാദ പോലും സിപിഎമ്മിനില്ല. കൊലചെയ്യപ്പെട്ട ശേഷവും കുലംകുത്തിയെന്ന് വിളിച്ച് ആക്ഷേപിച്ചത് അതിന്റെ തെളിവാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

വെബ്ദുനിയ വായിക്കുക