പാര്‍ട്ടി ഏല്‍പ്പിച്ച ദൌത്യം ഭംഗിയായി നിറവേറ്റും

വെള്ളി, 25 ഒക്‌ടോബര്‍ 2013 (09:02 IST)
PRO
താന്‍ ആവേശഭരിതനാണെന്നും പാര്‍ട്ടി ഏല്‍പ്പിച്ച സൌത്യം ഭംഗിയായി നിറവേറ്റുമെന്നും ജില്ല സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും വീണ്ടും ഇടുക്കി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം എം മണി. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കൂടി പങ്കെടുത്ത ജില്ലാ കമ്മറ്റി യോഗത്തിലാണ് എം എം മണിയെ ജില്ലാ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

വിവാദമായ മണക്കാട് പ്രസംഗത്തെ തുടര്‍ന്നായിരുന്നു മണിക്ക് ജില്ലാ സെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ടത്. മണിക്ക് ശേഷം കെ കെ ജയചന്ദ്രനായിരുന്നു ഇടുക്കി ജില്ലാ സെക്രട്ടറി.

വൈകിട്ടോടെ ചേര്‍ന്ന ഇടുക്കി ജില്ലാ കമ്മറ്റി യോഗത്തില്‍ നിലവിലെ ജില്ലാ സെക്രട്ടറിയായ ക.കെ ജയചന്ദ്രനാണ് മണിയെ വീണ്ടും സെക്രട്ടറിയാക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.

ജയചന്ദ്രന്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശം 36 അംഗ ജില്ലാ കമ്മറ്റി ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. മണക്കാട് മണി നടത്തിയ വിവാദ പ്രസംഗത്തിന്‍റെ അടിസ്ഥാനത്തില്‍ മണിക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക