പാമ്പിന്‍വിഷം കടത്തിയ കേസ്: ടി കെ രജീഷിനെ കോടതിയില്‍ ഹാജരാക്കി

ബുധന്‍, 25 ജൂലൈ 2012 (15:25 IST)
PRO
PRO
പാമ്പിന്‍ വിഷം കടത്തിയ കേസില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ടി കെ രജീഷിനെ ബുധനാഴ്ച ഹോസ്‌ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി. കേസിന്റെ വാദം ഓഗസ്റ്റ്‌ മൂന്നിലേക്കു മാറ്റി.

2002 ഏപ്രില്‍ ആറിനാണ്‌ കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍വച്ച്‌ അഞ്ചു ലക്ഷം രൂപ വിലമതിക്കുന്ന മൂന്നു കുപ്പി പാമ്പിന്‍വിഷവുമായി മൂന്നംഗ സംഘം അറസ്റ്റിലാകുന്നത്‌. സംഘത്തെ ചോദ്യം ചെയ്‌തതില്‍നിന്നാണ്‌ ടി കെ രജീഷാണ്‌ വില്‍പ്പനയ്ക്കായി വിഷം ഏല്‍പ്പിച്ചതെന്നു വിവരം ലഭിച്ചത്‌.

പിന്നീട്‌ വനംവകുപ്പ്‌ നടത്തിയ അന്വേഷണത്തില്‍ രജീഷ്‌ ഉള്‍പ്പെടെ മൂന്നുപേരെ കൂടി പ്രതികളാക്കി. സംഭവത്തില്‍ ഒരു കാര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു.

വെബ്ദുനിയ വായിക്കുക